Monday 30 December 2013

സായിപ്പിന്

കേരളസന്ദര്‍ശനത്തിനെത്തിയ സായിപ്പിന് വല്ലാത്ത ആഗ്രഹം. മലയാളം സംസാരിക്കാന്‍ പഠിക്കണമെന്ന്. നല്ല ഒരു അദ്ധ്യാപകനെക്കണ്ട് ആശയറിയിച്ചു പഠനം തുടങ്ങി. അക്ഷരങ്ങള്‍, വാക്കുകള്‍, സംബോധനകള്‍, അഭിവാദ്യങ്ങള്‍.... അങ്ങനെയങ്ങനെ സമര്‍ത്ഥനായ സായിപ്പ് മലയാളം സംസാരിക്കാന്‍ പഠിച്ചു. ഇനിയതൊന്നു പയറ്റണമല്ലോ. നേരെ പോയത് ഒരു ഗ്രാമത്തില്‍. തോടിനരികിലൂടെ നടന്നുപോവുമ്പോള്‍ ഒരാള്‍ ചൂണ്ടയിടുന്നു. സായിപ്പ് ഭവ്യതയോടെ അടുത്തുചെന്നു. ശുദ്ധമലയാളത്തിലുള്ള അക്ഷരങ്ങള്‍ അലക്കിത്തേച്ചു മിനുക്കി സായിപ്പിന്റെ തിരുവായയില്‍ നിന്നു ബഹിര്‍ഗമിച്ചു: "അല്ലയോ സുഹൃത്തേ, താങ്കള്‍ക്ക് ഇവിടെനിന്ന് എപ്പോഴും മീന്‍ ലഭിയ്ക്കാറുണ്ടോ...?" സായി.